Kerala
വിവാഹം കഴിഞ്ഞ് പത്താം നാൾ ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത നിലയിൽ
19 Feb 20221 മിനിറ്റ് വായന
വിവാഹം കഴിഞ്ഞ് പത്താം നാൾ ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത നിലയിൽ
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട്: ബാലുശേരി ഇയ്യാട് യുവതിയെ ഭർത്താവിന്റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഇയ്യാട് പാറച്ചിലിൽ ജിനു കൃഷ്ണൻറെ ഭാര്യയാണ്. ഇക്കഴിഞ്ഞ ഒൻപതിനാണ് ഇവരുടെ രജിസ്റ്റർ വിവാഹം നടന്നത്.
ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





