India
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായാൽ സുപ്രീം കോടതിയിൽ നേരിടും: ചിദംബരം..
10 Dec 20191 മിനിറ്റ് വായന

ന്യൂഡൽഹി: ലോക്‌സഭ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബിൽ നാളെ രാജ്യസഭയിൽ പാസായാല്‍ സുപ്രീം കോടതിയിൽ നേരിടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പൗരത്വ ഭേദഗതി ബിൽ ഭരണഘടനക്ക് എതിരാണ്. വ്യക്തമായും ഭരണഘടനക്കെതിരായ ബിൽ പാർലമെന്റ് പാസാക്കിയാൽ യുദ്ധമുഖം സുപ്രീംകോടതിയിലേക്ക് മാറ്റുമെന്നും ചിദംബരം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം അഭിഭാഷകർക്കും ജഡ്ജിമാർക്കും കൈമാറുകയാണെന്ന് ചിദംബരം പറഞ്ഞു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയതിന് രാജ്യം നൽകേണ്ടിവന്ന വിലയാണ് ലോക്‌സഭയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.





