Kannur
HomeNews

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണ് കണ്ണൂർ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

9 Aug 20231 മിനിറ്റ് വായന
യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണ് കണ്ണൂർ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക