ഇന്ധന നികുതി സംസ്ഥാനത്തിനുള്ള വരുമാന മാര്‍ഗം: കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി.

ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.
എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള കേന്ദ്രത്തിന്‍റെ നീക്കമാണിതെന്നും ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും കെ. എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
ഇന്ധനവില ഉയരുമ്പോഴും സംസ്ഥാനനികുതി കേരളം കുറച്ചിട്ടില്ല. നികുതി കുറച്ചാല്‍ അത് കൊവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരുത്തി വയ്ക്കുകയും ചെയ്യും.
പെട്രോളും ഡീസലും ജിഎസ്ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ആറാഴ്ചക്കകം തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് ജിഎസ്ടി കൗണ്‍സിലിന് ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹര്‍ജിക്കാരന്‍റെ ഉയര്‍ത്തുന്ന വാദം.





