Kerala
അയ്യപ്പനെ കാണാൻ ഇനി ഓൺലൈൻ ബുക്കിംഗ്!!!. ശബരിമലയില്‍ തിരുപ്പതി മോഡല്‍ ദര്‍ശനത്തിനായി പദ്ധതി തയ്യാറാക്കി പൊലീസ്..
28 Sept 20191 മിനിറ്റ് വായന

ശബരിമലയില്‍ തിരുപ്പതി മോഡല്‍ ദര്‍ശനത്തിനായി പദ്ധതി തയ്യാറാക്കി പൊലീസ്. ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമല യാത്രയും ദര്‍ശനവും താമസവും കൂടാതെ വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പൊലീസിന്‍റെ പുതിയ സൈറ്റു വഴി ബുക്ക് ചെയ്യാം. ഡിജിലൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്‍റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെ എസ് ആര്‍ ടി സിയും ചേര്‍ന്നാണ് പുതിയ പദ്ധതി ഒരുക്കുന്നത്.
ഇങ്ങനെ ഓണ്‍ ലൈന്‍വഴി തീര്‍ത്ഥാടനം ബുക്ക് ചെയ്യുന്ന ഒരാള്‍ നിലയക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിചേരുന്ന സമയം മുന്‍കൂട്ടി നിശ്ചയിക്കാനാകും ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്ത് കിട്ടുന്ന രസീതുകള്‍ സ്വീകരിക്കാന്‍ നിലയ്ക്കലില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇവിടെ നിന്നും വഴിപാടും രസീതും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും തീര്‍ത്ഥാടകര്‍ക്ക് നല്‍കും. ഓരോ ഭക്തര്‍ക്കും ദര്‍ശനത്തിന് ലഭിക്കുന്ന സമയത്തിന് തന്നെ സന്നിധാനത്തെത്തിക്കാനുള്ള യാത്ര സൗകര്യം കെഎസ്‌ആര്‍ടിസി ഒരുക്കും. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്തുവരുന്നവര്‍ക്കായിരിക്കും യാത്രക്കും ദര്‍ശനത്തിനുമെല്ലാം മുന്‍ഗണന നല്‍കുക. ഇവര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക ക്യൂവും ഉണ്ടാകും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു വരുന്നവര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി ഉണ്ടാകുമെന്നും ദേവസ്വം പ്രസിഡന്‍റ് പത്മകുമാര്‍ വ്യക്തമാക്കി.





