Kerala
HomeNews

കോഴിക്കോട് എം.കെ രാഘവന്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

7 Feb 20191 മിനിറ്റ് വായന
കോഴിക്കോട് എം.കെ രാഘവന്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പി എം.കെ രാഘവന്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാകും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. മൂന്നാം തവണയും അവസരം നല്‍കുമ്പോള്‍ എം.കെ രാഘവനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവര്‍ത്തകരോട് പറഞ്ഞു.

2009ലാണ് എം.കെ രാഘവന്‍ ആദ്യമായി കോഴിക്കോട് മത്സരിക്കുന്നത്. മുഹമ്മദ് റിയാസായിരുന്നു എതിരാളി. കന്നി മത്സരത്തില്‍ 833 വോട്ടുകള്‍ക്ക് രാഘവന്‍ വിജയിച്ചു. 2014ല്‍ എ. വിജയരാഘവനായിരുന്നു എതിരാളി. 2014ലെ മത്സരത്തില്‍ രാഘവന്‍ തന്റെ ഭൂരിപക്ഷം 16880 ആയി ഉയര്‍ത്തി. ഇത്തവണയും സി.പി.എം റിയാസിനെ രംഗത്ത് ഇറക്കിയേക്കുമെന്നാണ് സൂചന.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക