Kannur
HomeNews

തളിപ്പറമ്പിലെ ചന്ദ്രിക ലേഖകനും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ എം. ഹുസൈന്‍ മാസ്റ്റർ അന്തരിച്ചു

15 Sept 20201 മിനിറ്റ് വായന
തളിപ്പറമ്പിലെ ചന്ദ്രിക ലേഖകനും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ എം. ഹുസൈന്‍ മാസ്റ്റർ അന്തരിച്ചു

തളിപ്പറമ്പിലെ ചന്ദ്രിക ലേഖകനും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ എം. ഹുസൈന്‍ മാസ്റ്റര്‍ (68) അന്തരിച്ചു. വയനാട് ഓടത്തോട് സ്വദേശിയാണ്. ദീര്‍ഘകാലം പൂണങ്കോട് എ.എല്‍.പി സ്‌കൂള്‍ അധ്യാപകനായിരുന്നു.

മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍,  തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, കെ.എ.ടി.എഫ് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, തളിപ്പറമ്പ് സി.എച്ച് സെന്റര്‍ വൈസ് പ്രസിഡന്റ് പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: അലീമ (അരിപ്പാമ്പ്ര). മക്കള്‍: സഈദ് (ബിസിനസ്, കോഴിക്കോട്), നജീബ് (അധ്യാപകന്‍, കുഞ്ഞിമംഗലം ഗോപാല്‍ യു.പി സ്‌കൂള്‍), ആഷിഖ് (അധ്യാപകന്‍, കൂനം എ.എല്‍.പി സ്‌കൂള്‍), ഷഫീഖ് (സ്റ്റാഫ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്), നാസിം (ബംഗളൂരു). മരുമക്കള്‍: സുമയ്യ, ഖദീജ, സുബൈദ, റഹീന, അര്‍ഫീന. മൃതദേഹം രാവിലെ 10 മണി വരെ കുറുമാത്തൂരിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മൃതദേഹം ഖബറടക്കാനായി ജന്മനാടായ വയനാട്ടിലേക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ഖബറടക്കം നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക