Information
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രിൻസിപ്പൽ ഒഴിവ്
12 Feb 20191 മിനിറ്റ് വായന

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ പരിശീലന കേന്ദ്രങ്ങളിൽ നിലവിൽ ഒഴിവുള്ള (ഒരു ഒഴിവ് വീതം) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
സർക്കാർ സർവീസിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ്/സീനിയർ ഗ്രേഡ് ലക്ചറർമാരായി വിരമിച്ചവർ അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും യു.ജി.സി (നെറ്റ്/സി.എസ്.ഐ.ആർ) പരീക്ഷയിൽ വിജയിച്ചിട്ടുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിശ്ചിത യോഗ്യത യുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 19 ന് രാവിലെ 11 ന് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ടെത്തണം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





