Payangadi
HomeNews

സംരക്ഷണം വേണം എരിപുരത്തെ ഈ പൊതുകിണറിന്..

29 Jan 20191 മിനിറ്റ് വായന
സംരക്ഷണം വേണം എരിപുരത്തെ ഈ പൊതുകിണറിന്..
എരിപുരത്തെയും സമീപപ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും കുടിവെള്ളം നൽകിയ എരിപുരം താഴെ കവലയിലെ പൊതുകിണർ ഇപ്പോൾ കുപ്പത്തൊട്ടിയാണ്.

ഏതു വേനലിലും സമൃദ്ധമായി കുടിവെള്ളം നൽകിയിരുന്ന പൊതുകിണറാണിത്. റോഡ് വികസനത്തിന്റെ മറവിൽ വർഷങ്ങൾക്കു മുൻപ്‌ ഈ കിണർ നശിപ്പിച്ച് ഇവിടെ കെട്ടിടം പണിയാനുള്ള നീക്കം

നടന്നിരുന്നു. മാതൃഭൂമി നൽകിയ വാർത്തയാണ് ഇത്‌ നിലനിൽക്കാൻ കാരണമായത്. എന്നാൽ ഇപ്പോൾ കിണർ നാശോന്മുഖമായിരിക്കയാണ്. കിണർ കാടുപിടിച്ചുകിടക്കുകയാണ്.

വേനൽക്കാലത്ത് പോലീസ് സ്റ്റേഷൻ വളപ്പിലെ കിണറിൽ വെള്ളം വറ്റുമ്പോൾ മാത്രമാണ് ഈ കിണറിനെ ആശ്രയിക്കാറുള്ളത്.

കെ.എസ്.ടി.പി. റോഡ് നവീകരണത്തോടെ കിണറിന്റെ ആൾമറ തന്നെ താഴ്ന്നുപോയ നിലയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക