India
HomeNews

പാ​ക്കി​സ്ഥാ​ന്‍റെ മാ​തൃ​ക​യി​ല്‍ കേന്ദ്രസ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​രി​ക്കു​ക​യാ​ണ്: യെ​ച്ചൂ​രി..

26 Dec 20191 മിനിറ്റ് വായന
പാ​ക്കി​സ്ഥാ​ന്‍റെ മാ​തൃ​ക​യി​ല്‍ കേന്ദ്രസ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​രി​ക്കു​ക​യാ​ണ്: യെ​ച്ചൂ​രി..

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാമേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ രാഷ്ട്രീയ പരാമർശത്തിനെതിരെ സിപിഎം. അധികാരപരിധി ലംഘിച്ച ജനറല്‍ ബിപിന്‍ റാവത്ത് മാപ്പുപറയണമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍റെ മാതൃകയില്‍ സൈന്യത്തെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. റാവത്തിന്‍റെ നടപടി മോദി സര്‍ക്കാരിനു കീഴില്‍ രാജ്യം ചെന്നുപതിച്ച അധപതനത്തിന് തെളിവാണ്. കരസേനാ മേധാവിയെ ശാസിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യെച്ചൂരി പറഞ്ഞു.
 
''സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ല'', എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിൻ റാവത്തിന്‍റെ പ്രതികരണം. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലാണ് കരസേനാമേധാവിയുടെ പരാമർശം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക