Kerala
HomeNews

കൊവിഡ് നിയന്ത്രണങ്ങള്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും

13 Jul 20211 മിനിറ്റ് വായന
കൊവിഡ് നിയന്ത്രണങ്ങള്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും

 


കൊവിഡ് നിയന്ത്രണങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കിടെ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക.

വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിനിടയാക്കുമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കുന്നത് പരിഗണനയിലാണ്. ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തത്ക്കാലം തുടര്‍ന്നേക്കും.

റസ്റ്ററന്റുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ല. അതേസമയം അവശ്യസാധനങ്ങളുടെ കടകളുടെ സമയം രാത്രി ഒന്‍പതു വരെ നീട്ടുന്നത് പരിഗണിയിലുണ്ട്. പുതിയ ടിപിആറിന്റെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിക്കുന്നത് പുനക്രമീകരിച്ചേക്കും."

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക