Kerala
HomeNews

മുത്തലാഖ് നിരോധനം റദ്ദാക്കുന്നെ വാഗ്ദാനം; കോണ്‍ഗ്രസ് ചരിത്രം ആവര്‍ത്തിക്കുന്നുവെന്ന് ജെയ്റ്റ്‌ലി

8 Feb 20191 മിനിറ്റ് വായന
മുത്തലാഖ് നിരോധനം റദ്ദാക്കുന്നെ വാഗ്ദാനം; കോണ്‍ഗ്രസ് ചരിത്രം ആവര്‍ത്തിക്കുന്നുവെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിരോധന നിയമം റദ്ദാക്കുമെന്ന മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിച്ച പാര്‍ട്ടി 32 വര്‍ഷത്തിന് ശേഷം ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് ജെയ്റ്റലി കുറ്റപ്പെടുത്തി.

ഷാ ബാനു കേസില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പാക്കുന്ന സുപ്രീം കോടതി വിധി അട്ടിമറിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വലിയ തെറ്റാണ് ചെയ്തത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ ദാരിദ്ര്യത്തിലേക്കും ബുദ്ധിമുട്ടിലേക്കും അത് കാരണമായി. വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധിയുടെ മകന്‍ മറ്റൊരു നടപടിക്ക് ഒരുങ്ങുകയാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

വോട്ടുകള്‍ പ്രധാനമാണ്. എന്നാല്‍ രാഷ്ട്രീയ അവസരവാദികള്‍ക്ക് അടുത്ത ദിവസത്തെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ മാത്രമാണ് പ്രധാനം. എന്നാല്‍ അടുത്ത നുറ്റാണ്ടിലേക്ക് നോക്കിയാണ് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിരോധന നിയമം റദ്ദാക്കുമെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് ആണ് വാഗ്ദാനം ചെയ്തത്. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിയമം റദ്ദാക്കുമെന്നായിരുന്നു സുഷ്മിതയുടെ വാഗ്ദാനം.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക