Payangadi
പഴയങ്ങാടിയിൽ പോലീസിനെ അപായപ്പെടുത്താൻ മണൽമാഫിയ സംഘത്തിന്റെ ശ്രമം. പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
20 Jan 20201 മിനിറ്റ് വായന

പഴയങ്ങാടി:
പഴയങ്ങാടിയിൽ പോലീസിനെ അപായപ്പെടുത്താൻ മണൽമാഫിയ സംഘത്തിന്റെ ശ്രമം. പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നു പുലർച്ചെ അഞ്ചോടെയാണ് സംഭവം.എരിപുരം ഗ്യാസ് ഗോഡൗണിന് സമീപം വച്ചാണ് അനധികൃതമായി മണൽ കടത്തുന്ന ലോറി രാത്രികാലപട്രോളിംഗിനിറങ്ങിയ പഴയങ്ങാടി എസ്ഐ കെ.ഷാജുവും കണ്ടത്.
പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ലോറിയെ പോലീസ് പിന്തുടർന്നു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന മണൽ പോലീസ് ജീപ്പിന്റെ മുന്നിലേക്ക് തട്ടുകയായിരുന്നു. പോലീസ് ജീപ്പ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലോറി സമീപത്തെ വീട്ടുമതിലിൽ ഇടിക്കുകയും ചെയ്തു.
എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ലോറിയുമായി മണൽമാഫിയസംഘം കടന്നുകളയുകയും ചെയ്തു.പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മണൽകടത്ത് സംഘങ്ങൾ വ്യാപകമാണ്. തുടർന്നാണ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്.സംഘത്തിൽ ക്രൈം എസ്ഐ കെ.മുരളി,സിപിഒ.സിദിഖ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു





