India
മംഗലാപുരം വെടിവയ്പ്പ്: കൊല്ലപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മമത..
26 Dec 20191 മിനിറ്റ് വായന

ബംഗാൾ: മംഗലാപുരം വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അതേസമയം, നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പിന്നീട് നിലപാട് മാറ്റിയിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമെ തുക കൈമാറാനാവുകയുള്ളെന്നാണ് വിശദീകരണം.ഓരോ കുടുംബത്തിനും പത്തുലക്ഷം രൂപവീതമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. അതിനിടെ, മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും ഇവര്‍ക്ക് നല്‍കാമെന്നേറ്റ പണം കൈമാറി. അഞ്ചുലക്ഷം വീതമാണ് കുമാരസ്വാമി നല്‍കിയത്.





