India
മതിയായ രേഖകളില്ല: ഏഴ് ബംഗ്ലാദേശ് പൗരന്‍മാര്‍ മഹാരാഷ്ട്രയില്‍ പിടിയില്‍..
13 Dec 20191 മിനിറ്റ് വായന

ബംഗ്ലാദേശ്: പൗരത്വഭേദഗതി നിയമ വിവാദം കത്തിപടരുന്നതിനിടെ മതിയായ രേഖകളില്ലാതെ ഏഴ് ബംഗ്ലാദേശ് പൗരന്‍മാര്‍ മഹാരാഷ്ട്രയില്‍ പിടിയില്‍. പാല്‍ഘര്‍ ജില്ലയിലെ അര്‍ണാല പൊലീസ് ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളില്ലാതിരുന്ന ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട്, ഫോര്‍നേഴ്സ് ആക്ട് എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.





