India
HomeNews

കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ ബിജെപിയുടെ കൂറ്റന്‍ റാലി..

23 Dec 20191 മിനിറ്റ് വായന
കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ ബിജെപിയുടെ കൂറ്റന്‍ റാലി..

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ ബി.ജെ.പിയുടെ കൂറ്റന്‍ റാലി. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തുറന്നടിച്ചതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളെ അണിനിരത്തിയുള്ള ബി.ജെ.പിയുടെ റാലി. 

വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ആയിരങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. മമത ബാനര്‍ജിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് ന‍ദ്ദ പറഞ്ഞു.

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങള്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. പരസ്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കണമെന്നും ജനുവരി 9ന് കേസ് പരിഗണിക്കുന്നതുവരെ ഇവ പ്രദര്‍ശിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക