Kannur
HomeNews

തീവണ്ടിയിൽ കുട്ടിയെ തട്ടി കൊണ്ടുപോകുന്നുവെന്ന വ്യാജ സന്ദേശം നൽകിയ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

22 Jul 20231 മിനിറ്റ് വായന
തീവണ്ടിയിൽ കുട്ടിയെ തട്ടി കൊണ്ടുപോകുന്നുവെന്ന വ്യാജ സന്ദേശം നൽകിയ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ


ചന്തേര :(www.payangadilive.in)
തീവണ്ടിയിൽ കുട്ടിയെ തട്ടി കൊണ്ടുപോകുന്നുവെന്ന വ്യാജ സന്ദേശം നൽകി പരിഭ്രാന്തി പരത്തിയ രാമന്തളി സ്വദേശി അറസ്റ്റിൽ . രാമന്തളി കുന്നരു കാരന്താട്ട് സ്വദേശിയായ കാർ പെന്റർ ജോലി ചെയ്യുന്ന കോളിയാടൻ പുതിയ വീട്ടിൽ സുരേഷ് കുമാറിനെ (47) യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്നും മലബാർ എക്സ്പ്രസ് ചെറുവത്തൂരിലെത്തുമ്പോഴെക്കുമായിരുന്നു. സംഭവം. കാഞ്ഞങ്ങാട് നിന്നും ഏറണാകുളത്തേക്ക് പോകുകയായിരുന്ന കുടുബത്തോടൊപ്പമുണ്ടായിരുന്ന യുവതിയും ഏഴ് വയസുളള കുട്ടിയെയും ചുറ്റിപറ്റി നിന്ന ഇയാൾ കുട്ടിയെ മൊബെലിൽ സെൽഫിയെടുക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പിന്നീട് ഇയാൾ റെയിൽവെസ്റ്റേഷൻ മാസ്റ്ററെയും തിരുവന്തപുരത്തെ കൺട്രോൾ റൂമിലും തീവണ്ടിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നുവെന്ന സന്ദേശം കൈമാറുകയായിരുന്നു. തീവണ്ടി ചെറുവത്തൂർ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ എത്തിയതോടെ ബഹളമുണ്ടായതോടെ വിവരത്തെത്തിയ ചന്തേര പോലീസ് ജനറൽ മൂന്നാം കോച്ചിൽ നിന്നും ഇയാളെ പിടിച്ചിറക്കി. കാര്യം തിരക്കിയപ്പോഴാണ് യാത്രക്കാർ സംഭവം വിവരിച്ചത്. യാത്രക്കിടെ ഇയാളുടെ പെരുമാറ്റം അസഹ്യമായതോടെ മറ്റു യാത്രക്കാർ കൈകാര്യം ചെയ്താണ് പോലീസിന് കൈമാറിയത്. പൊതു സ്ഥലത്ത് ജനങ്ങൾക്ക് ശല്യം ചെയ്തതിന്
ചന്തേര പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. യുവതിക്കും കുടുംബത്തിനും യാത്ര പോകേണ്ടതിനാൽ അവർ പോലീസിൽ പരാതി നൽകിയില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട കാസറഗോഡ് റെയിൽവ പോലീസും ഇയാൾക്കെതിരെ തീവണ്ടിയിൽ യാത്രക്കാരെ ശല്യം ചെയ്തതിനും കേസെടുത്തിട്ടുണ്ട്. ഇയാൾ മംഗലാപുരത്ത് രോഗിയുമായി ഡോക്ടറെ കാണാൻ പോയി തിരിച്ചു വരവെയായിരുന്നു തീവണ്ടിയിലെ പരാക്രമം.. ഇയാൾ മദ്യലഹരിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക