India
HomeNews

നാളെ ദേശീയ പണിമുടക്ക്; പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം..

7 Jan 20201 മിനിറ്റ് വായന
നാളെ ദേശീയ പണിമുടക്ക്; പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം..

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്കിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണിമുടക്കില്‍ പങ്കെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്.

പണിമുടക്കില്‍ പങ്കെടുക്കുന്നതും അതിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നതും 1964 സിസിഎസ് പെരുമാറ്റ ചട്ടങ്ങളുുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശന്പളവും അലവന്‍സുകളും പിടിച്ചുവയ്ക്കുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക