തളിപ്പറമ്പിൽ കന്നുകാലി ശല്യം ; കാടുകയറി പശുത്തൊഴുത്ത്.

തളിപ്പറമ്പ്: നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടിയിടാനുള്ള തളിപ്പറമ്പ്
നഗരസഭയുടെ പശുത്തൊഴുത്ത് നശിക്കുന്നു. കന്നുകാലികളുടെ ശല്യം കാരണം വ്യാപാരികളും നാട്ടുകാരുമടക്കം ദുരിതമനുഭവിക്കുമ്ബോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരമധ്യത്തില്‍ സ്ഥാപിച്ച കെട്ടിടം കാടുകയറി നശിക്കുകയാണ്. ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ കെട്ടിടത്തിന്‍റെ മുന്‍വശം തെരുവ് കച്ചവടക്കാര്‍ കയ്യടക്കി.
തളിപ്പറമ്പ്നഗരസഭാ രൂപീകരണത്തിന് മുമ്പ് പഞ്ചായത്തായിരിക്കുമ്ബോള്‍ തുടങ്ങിയതാണ് ഇവിടുത്തെ തൊഴുത്ത്.
ഓടിട്ട കെട്ടിടം പുതുക്കി പണിതിരുന്നു. എന്നാല്‍ തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞ് തിരിയുന്ന കന്നുകാലികളുടെ ശല്യം ഇപ്പോഴും അതി രൂക്ഷമാണ്.
അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കാരണം റോഡില്‍ ഇറങ്ങി നടക്കാനോ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കുവാനും പ്രായാസം സൃഷ്ടിക്കുന്നു.
നേരത്തെ നഗരത്തില്‍ നിന്ന് പിടികൂടിയ കന്നുകാലികളെ നഗരസഭാ ഓഫീസ് കെട്ടിടത്തിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് കെട്ടിയിടുന്ന സ്ഥിതിയുണ്ടായിരുന്നു.
നഗരമധ്യത്തില്‍ കാടുകയറി നശിക്കുന്ന തൊഴുത്ത് ഉപയോഗപ്പെടുത്തി കന്നുകാലി ശല്യത്തിന് പരിഹാരം കാണണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.





