Information
‘കുട്ടികളെ വഴിതെറ്റിക്കാൻ അനുവദിക്കില്ല, നിയമനടപടി സ്വീകരിക്കും’; ‘തൊപ്പി’ക്കെതിരെ മന്ത്രി ശിവൻകുട്ടി
24 Jun 20231 മിനിറ്റ് വായന
പല വൃത്തികേടുകളും സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ആവിഷകാര സ്വാതന്ത്ര്യം എന്തും പറയാനുള്ള ലൈസൻസ് അല്ല. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും കൈക്കൊള്ളും. വിദ്യാർത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന കാര്യങ്ങൾ ഒരുനിലയ്ക്കും അനുവദിക്കാൻ പറ്റില്ല.
എന്ത് ആവിഷ്‌കാരസ്വാതന്ത്ര്യം പറഞ്ഞാലും ഒരുസമൂഹത്തെ മുഴുവൻ ബുദ്ധിമുട്ടിലാക്കുന്ന, വളർന്നുവരുന്ന തലമുറയെ മുഴുവൻ പലനിലയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. കുട്ടികൾക്ക് ബോധവൽക്കരണത്തിന് പ്രത്യേക പദ്ധതി തയാറാക്കും.
കുട്ടികളുടെ മാനസികനില തകർക്കാൻ അനുവദിക്കില്ല. സമൂഹമാധ്യമങ്ങളിൽ വരുന്നതിൽ എന്ത് സ്വീകരിക്കണമെന്ന് കുട്ടികൾക്ക് അറിയില്ല. അതിന് കുട്ടികളെ സഹായിക്കുന്ന പദ്ധതിയാണ് വിദ്യാഭ്യാസ വകുപ്പ് തയാറാക്കുക. വളർന്നുവരുന്ന തലമുറയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.





