India
HomeNews

‘ഗൂഗിളില്‍ തിരഞ്ഞാല്‍ സത്യമറിയാം’; ഇ​ന്ത്യ​യി​ല്‍ ഡി​റ്റെ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ഇല്ലെന്ന മോദിയുടെ വാദത്തിനെതിരെ കോണ്‍ഗ്രസ്..

22 Dec 20191 മിനിറ്റ് വായന
‘ഗൂഗിളില്‍ തിരഞ്ഞാല്‍ സത്യമറിയാം’; ഇ​ന്ത്യ​യി​ല്‍ ഡി​റ്റെ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ഇല്ലെന്ന മോദിയുടെ വാദത്തിനെതിരെ കോണ്‍ഗ്രസ്..

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്.  മോദിയുടെ അവകാശവാദം കള്ളമാണെന്നും വെറുതെ ഒന്നു ഗൂഗിളില്‍ തെരഞ്ഞാല്‍ ഇക്കാര്യം മനസിലാകുമായിരുന്നെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഈ കള്ളങ്ങള്‍ ഇന്ത്യക്കാര്‍ തിരിച്ചറിയില്ലെന്നാണോ മോദി കരുതുന്നതെന്നും അവര്‍ ചോദിക്കുന്നു.

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കൂറ്റന്‍ ജനറാലിയിലാണ് മോഡി ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്ന പ്രസ്താവന നടത്തിയത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ ഉണ്ടെന്നതു യാഥാര്‍ഥ്യമാമെന്നും ഈ സര്‍ക്കാര്‍ തുടരുന്നിടത്തോളം അതു വര്‍ധിച്ചുവരുമെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. ആസാമിലെ ഡിറ്റെന്‍ഷന്‍ സെന്‍ററുകളില്‍ 28 അനധികൃത കുടിയേറ്റക്കാര്‍ മരിച്ചെന്നു കേന്ദ്രമന്ത്രി നിത്യാനന്ദ് റായി പറയുന്ന പത്രവാര്‍ത്തകളും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.


 
രാംലീല മൈതാനത്ത് ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണു മോദി ഇന്ത്യയില്‍ ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ ഇല്ലെന്ന അവകാശവാദം ഉന്നയിച്ചത്. മുസ്ലിംകളുടെ പൗരത്വം റദ്ദാക്കുമെന്നും അവരെ ഡിറ്റെന്‍ഷന്‍ സെന്‍ററുകളിലേക്ക് അയയ്ക്കുമെന്നും പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസും അര്‍ബണ്‍ നക്സലുകളുമാണെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം, മോദിയുടെ അവകാവാദം തെറ്റാണെന്നു തെളിയിക്കുന്ന നിരവധി രേഖകളും പുറത്തുവരുന്നുണ്ട്. ആസാമിലെ ഗോല്‍പര ജില്ലയില്‍ ഏഴു ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ വലിപ്പത്തില്‍, 3000 പേരെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക