India
HomeNews

സര്‍ദാര്‍ പട്ടേലിന്‍റെ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി മോദി; കോൺഗ്രസിന്റെ പട്ടേലിനെ ബി.ജെ.പി ഏറ്റെടുത്തതിൽ സന്തോഷം അറിയിച്ച് പ്രിയങ്ക ഗാന്ധി

31 Oct 20191 മിനിറ്റ് വായന
സര്‍ദാര്‍ പട്ടേലിന്‍റെ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി മോദി; കോൺഗ്രസിന്റെ പട്ടേലിനെ ബി.ജെ.പി ഏറ്റെടുത്തതിൽ സന്തോഷം അറിയിച്ച് പ്രിയങ്ക ഗാന്ധി

ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി ഭീകരവാദത്തെ വളര്‍ത്താന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീര്‍ ജനതയ്ക്കും മറ്റുള്ളവര്‍ക്കുമിടയിലുള്ള ആ മതില്‍ പൊളിഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്വപ്നം യാഥാര്‍ഥ്യമായെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്‍റെ 144–ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്‍റെ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

കോണ്‍ഗ്രസിന്‍റെ വിശ്വസ്ത നേതാവായിരുന്ന സര്‍ദാര്‍ പട്ടേലിനെ ബി.ജെ.പി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരിഹസിച്ചു. രാജ്യത്താകെ ഐക്യത്തിനായുള്ള കൂട്ടയോട്ടം നടന്നു. ഡല്‍ഹിയിലെ കൂട്ടയോട്ടം കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക