Information
HomeNews

ആദരിച്ചു...

29 Sept 20211 മിനിറ്റ് വായന
ആദരിച്ചു...


കഴിഞ്ഞ ദിവസം മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളിക്ക് സമീപം കടലിൽ അപകടത്തിൽപ്പെട്ട 10ഉം 12ഉം വയസ്സുള്ള കുട്ടികളെ തന്റെ ജീവൻ വകവെക്കാതെ രക്ഷപ്പെടുത്തിയ SDPI മൂസക്കാൻ പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗം ഷാമിലിനെ SDPI കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ഹാരിസ് മടക്കര, സെക്രെട്ടറി തൽഹത്ത് തങ്ങൾ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സമീന യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദരിച്ചു.



ഒരു നാടിനെ തന്നെ ദുഃഖത്തിൽ കൊണ്ടുപോകാൻ മാത്രം കെൽപ്പുള്ള വൻ അപകടമാണ് ഷാമിലിന്റെ ധീരതയ്ക്ക് മുന്നിൽ വഴി മാറിയത്.
ധീരതയുള്ള ഇത്തരം യുവാകളാണ് നമ്മുടെ സമൂഹത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നത് എന്ന് അനുമോദന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ ഹാരിസ് മടക്കര അഭിപ്രായപ്പെട്ടു.


തുടർന്ന് അപകടത്തിൽപ്പെട്ട രണ്ട് കുട്ടികളുടെയും വീട് സന്ദർശിക്കുകയും അശ്വസിപ്പിക്കുകയും ചെയ്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക