ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം..

ന്യൂഡല്‍ഹി: സേനാ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിനായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. ചീഫ് ഓഫ് ഡിഫന്‍സ് സര്‍ക്കാരിന്‍റെ സൈനിക ഉപദേഷ്ടാവായും പ്രവര്‍ത്തിക്കും. ഫോര്‍ സ്റ്റാര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാവും മൂന്നു സൈനിക വിഭാഗങ്ങളുടേയും സംയോജനചുമതലയില്‍ സിഡിഒ എന്ന പദവിയിലുണ്ടാവുക. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
നിലവിലുള്ള സേനാ മേധാവികള്‍ക്കൊപ്പം സമന്‍മാരില്‍ മുന്പന്‍ എന്ന രീതിയിലായിരിക്കും സിഡിഒയുടെ നിയമനം. സേനകളുടെ പ്രവര്‍ത്തന ചുമതലയ്ക്കൊപ്പം തന്നെ ആയുധങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇനി സിഡിഒയ്ക്കാണ് അധികാരം. കര, നാവി, വ്യോമ സേനാ കാര്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായും സിഡിഒ പ്രവര്‍ത്തിക്കും.
യു.എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളിലും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി നിലവിലുണ്ട്. സമാനമായ പദവിയാണ് ഇന്ത്യയിലും വരുന്നത്.





