India
HomeNews

ബാങ്കുകൾ നിശ്ചലമാകും; ദേശീയ പണിമുടക്ക് ഇന്ന്

22 Oct 20191 മിനിറ്റ് വായന
ബാങ്കുകൾ നിശ്ചലമാകും; ദേശീയ പണിമുടക്ക് ഇന്ന്

പൊതു മേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്കുന്നത്.

സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാവും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക