സച്ചിന്റെ സുരക്ഷ വെട്ടിക്കുറച്ചു; ആദിത്യ താക്കറെയുടേത് വര്‍ദ്ധിപ്പിച്ചു..

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സുരക്ഷ വെട്ടിക്കുറച്ചു. ഭാരതരത്‌നാ അവാര്‍ഡ് കൂടിയായ തെണ്ടുല്‍ക്കര്‍ക്കുണ്ടായിരുന്നു എക്‌സ് കാറ്റഗറി സുരക്ഷയാണ് പിന്‍വലിച്ചത്. ഇതോടെ 24 മണിക്കൂറും സച്ചിന്റെ ഒപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ ഇനി ഉണ്ടാകില്ല.
എന്നാല്‍ സച്ചിന്‍ പുറത്ത് പോകുമ്ബോള്‍ മറ്റും പോലീസ് അകമ്ബടി ഉണ്ടാകും. മുന്‍ രാജ്യസഭാ അംഗം എന്ന നിലയിലാണ് സച്ചിന് പോലീസ് അകമ്ബടി ഉണ്ടാവുക.
അതേസമയം, ശിവസേനാ നേതാവും മഹാരാഷ്ട്ര എംഎല്‍എയുമായ ആദിത്യ താക്കെറെയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെഡ് കാറ്റഗറി സുരക്ഷയാണ് ആദിത്യയ്ക്ക് ഉണ്ടായിരിക്കുക. സുരക്ഷ സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നടത്തിയ അവലോകനത്തിന് ശേഷമാണ് പ്രമുഖരുടെ സുരക്ഷയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ആദിത്യ താക്കറെയ്ക്ക് നേരത്തെ വൈസ് പ്ലസ് സുരക്ഷയാണ് ഉണ്ടായിരുന്നത്.
എന്‍സിപി നേതാവ് പവാറിന്റെ സൈഡ് പ്ലസ് കാറ്റഗറിയും അനന്തരവന്‍ അജിത് പവാറിന്റെ സൈഡ് കാറ്റഗറ സുരക്ഷയും തുടരും. എന്നാല്‍ ബിജെപി നേതാവ് ഏക്‌നാഥ് ഖാഡ്‌സെയുടെ സുരക്ഷ വെട്ടിക്കുറച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈ കാറ്റഗറി സുരക്ഷ എടുത്ത് കളഞ്ഞു. മുന്‍ ബിജെപി നേതാവും യുപി ഗവര്‍ണറുമായ രാം നായികിന്റെ സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് എക്‌സാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്.





