Kerala
HomeNews

മുന്നോക്ക സംവരണത്തിനെതിരേ പടപ്പുറപ്പാടുമായി എസ്എൻഡിപി; സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം

13 Jan 20191 മിനിറ്റ് വായന
മുന്നോക്ക സംവരണത്തിനെതിരേ പടപ്പുറപ്പാടുമായി എസ്എൻഡിപി; സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായി ഉയർന്നുവന്ന മുന്നോക്കസംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണഘടനയ്ക്ക് അതീതമായുള്ള ഒരു സംവരണവും അനുവദിക്കില്ലെന്നും മോദിയുടെ നീക്കത്തിനെതിരെ മുസ്ലീം ലീഗിന്റെയല്ലാതെ ഒരു പാർട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 

ഭരണഘടനയിൽ അംബേദ്കർ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. ഇന്ത്യൻ ഭരണഘടനയെ പൊളിച്ചെഴുതാൻ പാർലമെന്റിന് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക