India
HomeNews

ശി​വ​സേ​ന​യേ​ക്കാ​ള്‍ ഭേ​ദം ബി​ജെ​പി​; സഖ്യത്തിന് ജെ​ഡി​എ​സി​ന് വി​മു​ഖ​ത​യി​ല്ലെന്ന് കു​മാ​ര​സ്വാ​മി

19 Nov 20191 മിനിറ്റ് വായന
ശി​വ​സേ​ന​യേ​ക്കാ​ള്‍ ഭേ​ദം ബി​ജെ​പി​; സഖ്യത്തിന് ജെ​ഡി​എ​സി​ന് വി​മു​ഖ​ത​യി​ല്ലെന്ന് കു​മാ​ര​സ്വാ​മി

ബംഗളുരു: ശിവസേനയേക്കാള്‍ ഭേദം ബിജെപിയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ ഡി കുമാരസ്വാമി. ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസിന് വിമുഖതയില്ലെന്നും കുമാരസ്വാമി പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനു തയാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ മൃദുഹിന്ദുത്വമാണു ബിജെപി പിന്തുടരുന്നത്. എന്നാല്‍ ശിവസേനയുടെതു തീവ്രഹിന്ദുത്വ നിലപാടാണ്. സേനയേക്കാള്‍ ഭേദം ബിജെപിയാണ്. ഇപ്പോള്‍ ശിവസേനയുമായി കൂട്ടുകൂടുന്നവര്‍ പിന്നീട് ജെഡിഎസ് ബിജെപിയുമായി കൂട്ടുചേരുന്നതിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യത്തിനു താല്‍പര്യമില്ലെന്നു ജെഡിഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പിനു ശേഷം ജെഡിഎസ് ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു കുമാരസ്വാമിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക