India
HomeNews

ഹെല്‍മറ്റില്ലാതെ യാത്ര: പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ..

29 Dec 20191 മിനിറ്റ് വായന
ഹെല്‍മറ്റില്ലാതെ യാത്ര: പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ..

ലഖ്‌നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും കൊണ്ട് സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്‌റാറിന് യു.പി പോലീസ് പിഴ ചുമത്തിയിട്ടുള്ളത്.

ശനിയാഴ്ചയാണ് സംഭവം. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്.ആര്‍ ദാരാപുരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ വഴിയില്‍ പൊലിസ് തടയുകയായിരുന്നു. 

ഇതോടെ കാറില്‍ നിന്ന് ഇറങ്ങിയ പ്രിയങ്ക പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ യാത്ര തുടര്‍ന്നു. എന്നാല്‍ ഇതും തടഞ്ഞതോടെ പ്രിയങ്ക നടന്നുപോവുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക