Kerala
HomeNews

ഗുരുവായൂരിൽ 46 ജീവനക്കാർക്ക് കോവിഡ്: നാളെ മുതൽ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്

11 Dec 20201 മിനിറ്റ് വായന
ഗുരുവായൂരിൽ 46 ജീവനക്കാർക്ക് കോവിഡ്: നാളെ മുതൽ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്


തൃശൂർ : ഗുരുവായൂരിൽ 46 ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. ശനിയാഴ്ച മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിലെ ചില ജീവനക്കാർക്കും സഹപൂജാരിമാർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് 46 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്.


ഭക്തർക്ക് വിലക്കേർപ്പെടുത്താൻ ദേവസ്വം ബോർഡാണ് തീരുമാനിച്ചത്. ക്ഷേത്രവും പരിസരവും കൺടെയ്ൻമെന്റ് സോണാക്കി. എന്നാൽ പൂജകളും ചടങ്ങുകളും പതിവുപോലെ നടക്കുമെന്ന് ദേവസ്വം ബോർഡ് അംഗങ്ങൾ അറിയിച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക