India
HomeNews

35 ശതമാനം വോട്ടിന്റെ പിൻബലത്തിലാണ് നിങ്ങൾ അധികാരത്തിലെത്തിയത്, 65 ശതമാനം ജനങ്ങൾ നിങ്ങൾക്കൊപ്പമില്ലെന്ന് ഓർക്കണം;  അമിത് ഷാക്കെതിരെ പൊട്ടിത്തെറിച്ച് മമതാ ബാനർജി..

18 Dec 20191 മിനിറ്റ് വായന
35 ശതമാനം വോട്ടിന്റെ പിൻബലത്തിലാണ് നിങ്ങൾ അധികാരത്തിലെത്തിയത്, 65 ശതമാനം ജനങ്ങൾ നിങ്ങൾക്കൊപ്പമില്ലെന്ന് ഓർക്കണം;  അമിത് ഷാക്കെതിരെ പൊട്ടിത്തെറിച്ച് മമതാ ബാനർജി..

 കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ മഹാറാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നിങ്ങൾ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്നും വെറുമൊരു ബിജെപി നേതാവല്ലെന്നും രാജ്യത്ത് സമാധാനം നിലനിർത്തണമെന്നും അമിത് ഷായോട് മമത ആവശ്യപ്പെട്ടു.  

 'ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പറയുന്നു പൗരത്വം തെളിയിക്കാൻ പാൻ, ആധാർ ഒന്നും മതിയാകില്ലെന്ന്. പിന്നെ എന്താണ് മതിയാവുക. ബിജെപിയിൽ നിന്നുള്ള മന്ത്രത്തകിടോ? ബിജെപി ഒരു വിഴുപ്പലക്കുന്ന യന്ത്രമായിരിക്കുന്നു', മമത പറഞ്ഞു. 

 ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയും പിൻവലിക്കുക, അതല്ലെങ്കിൽ അതെങ്ങനെ നിങ്ങൾ ഇവിടെ നടപ്പാക്കുമെന്ന് ഞാനൊന്നു കാണട്ടെ. 35 ശതമാനം വോട്ടിന്റെ പിൻബലത്തിലാണ് നിങ്ങൾ അധികാരത്തിലെത്തിയത്. 65 ശതമാനം ജനങ്ങൾ നിങ്ങൾക്കൊപ്പമില്ലെന്ന് ഓർക്കണമെന്നും മമത പറഞ്ഞു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക