India
HomeNews

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് ..

5 Dec 20191 മിനിറ്റ് വായന
കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് ..

ബെംഗളൂരു: കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അധികാരത്തിൽ തുടരണമെങ്കിൽ ആറ് സീറ്റുകളെങ്കിലും ബിജെപിക്ക് നേടേണ്ടതുണ്ട്. ഇല്ലെങ്കിൽ കോൺഗ്രസ് - ജെഡിഎസ് സർക്കാരിനെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ താഴെ ഇറക്കി  അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് പടി ഇറങ്ങേണ്ടി വരും.

എന്നാൽ, 12 സീറ്റെങ്കിലും ജയിക്കുമെന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം. നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. 105 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത് എന്നതിനാൽ ഒരു സീറ്റിന്റെ ബലത്തിലാണ് ബിജെപി ഭരണം നടത്തുന്നത്. 

അതേസമയം, ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയിലെ  മൊത്തം അംഗബലം 222 ആകും. അതോടെ കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകൾ ബിജെപിക്ക് വേണ്ടി വരും. അതേസമയം, കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകൾ നിലവിൽ ഉണ്ട്. അത്‌കൊണ്ട് തന്നെ ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. 

ജെഡിഎസ്സിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് - ജെഡിഎസ് സർക്കാർ തകർന്ന് വീണത്. അമിത് ഷായുടെ ബിജെപിയുടെ 'ഓപ്പറേഷൻ താമര' എന്ന കുതിര കച്ചവടത്തിലൂടെയാണ് എംഎൽഎമാരെ പണമെറിഞ്ഞ് മറുകണ്ടം ചാടിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക