Kerala
HomeNews

കോഴിക്കോട് ബാലവിവാഹം നടന്നതായി പോലീസിന്റെ കണ്ടെത്തല്‍. 15 കാരിക്കായ തമിഴ്‌നാട് സ്വദേശിനിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

4 Apr 20241 മിനിറ്റ് വായന
കോഴിക്കോട് ബാലവിവാഹം നടന്നതായി പോലീസിന്റെ കണ്ടെത്തല്‍. 15 കാരിക്കായ തമിഴ്‌നാട് സ്വദേശിനിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി


കോഴിക്കോട് എലത്തൂരില്‍ ബാല വിവാഹം നടന്നതായി പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.
പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാണ് കേസ്.
യുവാവും പെണ്‍കുട്ടിയും കുടുംബമായി വെസ്റ്റ്ഹില്ലില്‍ താമസിച്ച്‌ വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്.
15 വയസാണ് തനിക്കെന്ന് പെണ്‍കുട്ടി തന്നെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് രേഖകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുെമന്നും പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക