India
HomeNews

മഹാരാഷ്ട്രയിൽ സർക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്; അജിത് പവാർ ഉപമുഖ്യമന്ത്രി; 10 മന്ത്രിമാരുമായി കോൺഗ്രസ്..

30 Dec 20191 മിനിറ്റ് വായന
മഹാരാഷ്ട്രയിൽ സർക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്; അജിത് പവാർ ഉപമുഖ്യമന്ത്രി; 10 മന്ത്രിമാരുമായി കോൺഗ്രസ്..

മുംബൈ: മഹാരാഷ്ട്രയിൽ മഹാവിഘാസ് അഖാഡി സർക്കാരിന്‍റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭ വികസനം നടക്കുന്നത്. ഉച്ചയ്ക്ക് ഒരു  മണിക്ക് വിധാൻ ഭവനിലാണ് സത്യപ്രതിജ്ഞ.

ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുക. ധനകാര്യ വകുപ്പ് ധനഞ്ജയ് മുണ്ടെയ്ക്ക് നൽകാനാണ് സാധ്യത. രണ്ട് സുപ്രധാന വകുപ്പുകൾ ലഭിക്കുന്നതോടെ മഹാവിഘാസ് അഖാഡി സർക്കാരിൽ പിടിമുറുക്കുകയാണ് എൻസിപി. 

കോൺഗ്രസിൽ നിന്നും 10 പേരായിരിക്കും മന്ത്രിമാരായി സത്യപതിജ്ഞ ചെയ്യുക. മുൻ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിലെത്തും.എന്നാൽ മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍റെ കാര്യത്തിൽ തീരുമാനമായില്ല. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക