India
HomeNews

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധങ്ങള്‍ ചെറുക്കാന്‍ ബിജെപിയുടെ സമ്പര്‍ക്ക് അഭിയാന്‍;​ 1000 റാലികൾ, 300 വാർത്താ സമ്മേളനങ്ങൾ, 10 ദിവസം പ്രചാരണം..

21 Dec 20191 മിനിറ്റ് വായന
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധങ്ങള്‍ ചെറുക്കാന്‍ ബിജെപിയുടെ സമ്പര്‍ക്ക് അഭിയാന്‍;​ 1000 റാലികൾ, 300 വാർത്താ സമ്മേളനങ്ങൾ, 10 ദിവസം പ്രചാരണം..

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. രാജ്യമെമ്ബാടും 1000 റാലികള്‍ നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. അടുത്ത 10 ദിവസത്തിനുള്ളില്‍ വീടുകള്‍ കയറി ഇറങ്ങിയുള്ള ബോധവത്കരണവും ബിജെപി നടത്തും. മൂന്നുകോടിയോളം കുടുംബങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെപ്പറ്റിയുള്ള നിലപാടുകള്‍ എത്തിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം രാജ്യത്തെ തിരഞ്ഞെടുത്ത 250 കേന്ദ്രങ്ങളില്‍ പത്രസമ്മേളനങ്ങളും നടത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് മാധ്യമങ്ങളെ അറിയിച്ചു. സമ്ബര്‍ക്ക് അഭിയാന്‍ എന്നാണ് ബിജെപിയുടെ പ്രചാരണ പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിയെക്കുറിച്ചും ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടെന്നും ജനരോക്ഷം ഉയരുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ വീടുവീടാന്തരമുള്ള പ്രചരണം നടത്തും. ഇത് സംബന്ധിച്ച്‌ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വീടുതോറുമുള്ള പ്രചാരണത്തിലൂടെ മൂന്ന് കോടി ജനങ്ങളിലേക്ക് എങ്കിലും എത്തിച്ചേരാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഘടകകഷികള്‍ കൂടി എതിരാകുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ ഘടകകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബീഹാറില്‍ പൗരത്വ നിയമ ദേഭഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്‍.ഡി.എ ഘടകകക്ഷിയായ അകാലിദളും നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മറുപ്രചാരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക