Kerala
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍; കേരളത്തിലെ സമിതികള്‍ എഐസിസി പ്രഖ്യാപിച്ചു
12 Feb 20191 മിനിറ്റ് വായന

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമിതികള്‍ എഐസിസി പ്രഖ്യാപിച്ചു. മുകുള്‍ വാസ്നിക് അധ്യക്ഷനായ ഏകോപന സമിതിയും കെ മുരളീധരന്‍ അധ്യക്ഷനായ പ്രചാരണ സമിതിയും രൂപീകരിച്ചു.
പാലോട് രവി മാധ്യമ ഏകോപന സമിതിയുടെ നേതൃത്വവും വഹിക്കും. വിഎസ് ശിവകുമാറാണ് പബ്ലിസിറ്റി കമ്മിറ്റി അധ്യക്ഷന്‍. മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.





