Kannur
HomeNews

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നിരവധിപേരെ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി..

22 Jul 20191 മിനിറ്റ് വായന
വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നിരവധിപേരെ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി..

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. നിരവധിപേരെ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്, കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

‌കണ്ണൂർ,കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ് തുടരുന്നത്.വയനാട് ,കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടും കാസർകോട് ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കാസർകോട്, കണ്ണൂർ കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ 90 പേരെ രണ്ടു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇരിട്ടി മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക