India
അയോധ്യ വിധി: മുംബൈയിലും രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലും നിരോധനാജ്ഞ
9 Nov 20191 മിനിറ്റ് വായന

ശ്രീനഗര്‍: ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നാളെ രാവിലെ 11 വരെയും രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നവംബര്‍ 19 വരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.
അതേസമയം, കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കൾക്ക് നൽകും. ഇവിടെ രാമക്ഷേത്രം പണിയും. പകരം അഞ്ചേക്കർ ഭൂമി മറ്റൊരിടത്ത് മുസ്‌ലിങ്ങൾക്ക് നൽകും. ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി തള്ളി.





