India
HomeNews

അനധികൃത സ്വത്ത് സമ്പാദന കേസ്: ആള്‍ദൈവം കല്‍ക്കി ബാബയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

23 Oct 20191 മിനിറ്റ് വായന
അനധികൃത സ്വത്ത് സമ്പാദന കേസ്: ആള്‍ദൈവം കല്‍ക്കി ബാബയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും


ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആള്‍ദൈവം കല്‍ക്കി ബാബയെ ആദായ നികുതി വകുപ്പ് ഉടന്‍ ചോദ്യം ചെയ്യും. ആശ്രമത്തിന്‍റെ പേരില്‍ കോടികളുടെ വിദേശ സംഭാവന സ്വീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആദായ നികുതി വകുപ്പ് പരിശോധനയില്‍ വ്യക്തമായി. 

കല്‍ക്കി ബാബയുടെ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ നേതാക്കളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം തുടങ്ങി. 

കല്‍ക്കി ബാബയുടെ മകന്‍ എന്‍കെവി കൃഷ്ണയെയും മരുമകള്‍ പ്രീതയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതില്‍ നിന്ന് നികുതി വെട്ടിപ്പിന്‍റെ നിര്‍ണായക വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു. ആന്ധ്രാ തമിഴ്നാട് അതിര്‍ത്തി, ഹൈദരാബാദ്, ബംഗളൂരൂ എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിയത് റിയല്‍എസ്റ്റേറ്റ് കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്നാണ് കൃഷ്ണയുടെ മൊഴി. മരുമകള്‍ പ്രീതയുടെ പേരിലാണ് നാലായിരം ഏക്കറോളം ഭൂമി രജിസ്റ്റര്‍ ചെയ്തത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക