Kerala
HomeNews

പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വന്തമായി ഓഫീസ്; രാഹുല്‍ ഗാന്ധിയുടെ മുറിയ്ക്ക് തൊട്ടടുത്തുതന്നെ

5 Feb 20191 മിനിറ്റ് വായന
പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വന്തമായി ഓഫീസ്; രാഹുല്‍ ഗാന്ധിയുടെ മുറിയ്ക്ക് തൊട്ടടുത്തുതന്നെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃനിരയിലേക്ക് വന്നതിനു പിന്നാലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രിയങ്ക ഗാന്ധി വദ്രയ്ക്കും സ്വന്തമായി ഓഫീസ് തുറന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയൂടെ ഓഫീസ് മുറിയ്ക്ക് വലതുഭാഗത്ത് തൊട്ടടുത്തു തന്നെയാണ് പ്രിയങ്കയ്ക്കും ഓഫീസ് അനുവദിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ പ്രിയങ്ക പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാനിരിക്കേയാണ് ഓഫീസ് അനുവദിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനു മുന്‍പ്‌വരെ രാഹുല്‍ ഗാന്ധി ഓഫീസ് ആയി ഉപയോഗിച്ചിരുന്ന അതേ മുറി തന്നെയാണ് പ്രിയങ്കയ്ക്കും അനുവദിച്ചിരിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നെയിം പ്ലേറ്റും മുറിക്കു മുന്നില്‍ സ്ഥാപിച്ചുകഴിഞ്ഞു.

കുംഭമേളയില്‍ പങ്കെടുത്തശേഷമായിരിക്കും പ്രിയങ്ക ചുമതല ഏറ്റെടുക്കുക. ഇക്കാര്യം ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പങ്കുവയ്ക്കുമെന്നാണ് കരുതുന്നത്. പ്രിയങ്ക എത്തുന്ന പശ്ചാത്തലത്തില്‍ ലക്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസ് ആയ നെഹ്‌റു ഭവന്‍ പുതുക്കിപണിയുകയാണ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക