India
HomeNews

ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞു

18 Nov 20191 മിനിറ്റ് വായന
ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഫീസ് വര്‍ധനയ്ക്കെതിരായ സമരത്തിന്റെ ഭാഗമായി ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ വിദ്യാര്‍ഥികളുടെ ശ്രമിച്ചതിനെത്തുടർന്ന് സംഘർഷമുണ്ടായി. ക്യാംപസിന് പുറത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു. വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നേതാക്കളടക്കം 58 വിദ്യാര്‍ഥികള്‍ കസ്റ്റഡിയിലാണ്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ ഗേറ്റിനുസമീപം തുടരുന്നു.

സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു.സമരം തുടരുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും വി.സി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചു. യു.ജി.സി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന സമിതി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക