Information
HomeNews

പയ്യന്നൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മൂന്നാംതവണയും കവർച്ച; ഇരുട്ടിൽ തപ്പി പോലീസ്,കള്ളന് അവാർഡ് നൽകാനൊരുങ്ങി ഉടമ

20 Apr 20232 മിനിറ്റ് വായന
പയ്യന്നൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മൂന്നാംതവണയും കവർച്ച; ഇരുട്ടിൽ തപ്പി പോലീസ്,കള്ളന് അവാർഡ് നൽകാനൊരുങ്ങി ഉടമ

പയ്യന്നൂര്‍:പയ്യന്നൂരിലെ റോയല്‍ സിറ്റി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍റമദാൻ കാലത്തും ഉടമക്ക് രക്ഷയില്ല പതിവ് തെറ്റിക്കാതെ മൂന്നാം തവണയും ഒരേ മോഷ്ടാവ് കവർച്ച നടത്തി. നിരീക്ഷണ ക്യാമറാ ദൃശ്യം പുറത്ത്.സ്ഥാപനത്തിൻ്റെ ചുമരിലെ എക്സ് ഹോസ്റ്റ് ഫാൻ നീക്കം ചെയ്ത് അകത്ത് കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ച കാൽ ലക്ഷത്തോളം രൂപയും വില പിടിപ്പിടിപ്പുള്ള ഇലക്ട്രോണിക്സ് സാധനങ്ങളും ഫ്ലാസ്ക്, ചോക്ക് ലേറ്റ്, തുടങ്ങിയ ആയിരകണക്കിന് രൂപയുടെ സാധനങ്ങളും മതിവരുവോളം ഐസ്ക്രീം കഴിച്ചാണ് പുലർച്ചെ സ്ഥലം വിട്ടത്.ഇന്ന് രാവിലെ 7.30 മണിയോടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ച നടന്നത് കണ്ടത്.തുടർന്ന് ഉടമ യെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു. ഇന്ന്പുലർച്ചെ 1.45 മുതൽ 3.10 വരെ മണിക്കൂറുകളോളം മോഷ്ടാവ് സ്ഥാപനത്തിൽ വിലസുകയായിരുന്നു.മു മ്പ് പരാതിയും കേസുമായി നടന്നിട്ടും പോലീസ് നിർദേശത്തിൽ സ്ഥാപനം രണ്ട് ദിവസം പൂട്ടിയിട്ടിട്ടും മോഷണത്തിന് പരിഹാരമാകാതെ പോലീസിൻ്റെ നിസംഗതയിൽ നിരാശനായി ഒടുവിൽ മോഷ്ടാവിന് തന്നെ ഒരു പുരസ്കാരം നൽകി ആദരിക്കേണ്ട സാഹചര്യമാണുള്ളതെന്ന നിലപാടിലാണ് ഉടമ എരമം കൂറ്റൂർ സ്വദേശി മീത്തലേ പുരയിൽ അഹമ്മദ്.

മോഷണങ്ങള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ പ്രൊഫഷണല്‍ സംഘത്തിലെ മോഷ്ടാവാണെന്ന് പറഞ്ഞ് സംഭവം തള്ളിയ പോലീസ് പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസന്വേഷണം ഇഴയുന്നതിനിടെയാണ് ആറുമാസം കൂടുമ്പോൾ കവർച്ചക്കെത്തുന്ന മോഷ്ടാവ് ഇന്ന് വീണ്ടും എത്തിയത്.

  രണ്ടുതവണ കെട്ടിടത്തിന്റെ എക്‌സോസ്റ്റ് ഫാന്‍ അഴിച്ചുമാറ്റി അതിലൂടെ അകത്തേക്ക് നുഴഞ്ഞുകയറിയ കള്ളന്‍ അതേ ഭാഗത്തെ അവശേഷിച്ചിരുന്ന മൂന്നാമത്തെ എക്‌സോസ്റ്റ് ഫാന്‍ ഇളക്കിമാറ്റിയാണ് ഇത്തവണ അകത്തേക്ക് കടന്നത്.

മുമ്പ് നിരീക്ഷണ കാമറയില്‍നിന്നും ലഭിച്ച അതേ മോഷ്ടാവിന്റെ ദൃശ്യമാണ് ഇത്തവണയും ലഭിച്ചത്.കഴിഞ്ഞ തവണ പണമുള്‍പ്പെടെ മോഷണം നടത്തിയതിനാല്‍ കാര്യമായ രീതിയിൽ പണമൊന്നും ഇവിടെ സൂക്ഷിക്കാറില്ല.എന്നാല്‍ വിഷു, റംസാന്‍ വിപണി ലക്ഷ്യമാക്കി ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരം ഒരുക്കിയിരുന്നു.ഇവയിൽ വൻതോതിൽ മോഷ്ടാക്കൾ കടത്തികൊണ്ടു പോയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് അഞ്ചിന് രാവിലെ സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയിരുന്നു.ഓഫീസിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തിലധികം രൂപ അന്ന് കവര്‍ന്നിരുന്നു.സമാന രീതിയില്‍ കഴിഞ്ഞ ഫെബ്രുവരി 18നും ഇതേ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നിരുന്നു.ആഗസ്ത് അഞ്ചിനുതന്നെ ദേശീയ പാതയില്‍ പെരുമ്പ ജങ്ക്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ചിറ്റാരിക്കൊവ്വലിലെ കൃഷ്ണദാസിന്റെ മാധവി ഫോട്ടോസിലും മോഷണം നടന്നിരുന്നു.ഡിജിറ്റല്‍ ക്യാമറ, ലെന്‍സ്, ഫ്ളാഷ്, മെമ്മറി കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അവിടേയുമുണ്ടായത്.

സൂപ്പര്‍ മാര്‍ക്കറ്റിലെ നിരീക്ഷണ കാമറയില്‍നിന്നും മോഷ്ടാവിന്റെ വ്യക്തമായ ചിത്രം ലഭിച്ചിട്ടും കവര്‍ച്ചക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല.മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ ആസൂത്രിത കവര്‍ച്ചക്ക് പിന്നില്‍ തമിഴ്നാട്ടിലെ പ്രൊഫഷണല്‍ സംഘമാണെന്ന സൂചന പോലീസ് നല്‍കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക