Kerala
ഇന്ന് വലയ സൂര്യഗ്രഹണം; കാഴ്ച നഷ്ടപ്പെടാതിരിക്കാൻ ഇത് വായിക്കുക..
26 Dec 20192 മിനിറ്റ് വായന

ശാസ്ത്രകുതുകികൾ ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ഇന്ന്. സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയസൂര്യഗ്രഹണം ദൃശ്യമാകുക. തെക്കൻ കർണ്ണാടകത്തിലും, വടക്കൻ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലും ഇന്ത്യയിൽ വലയ ഗ്രഹണം ദൃശ്യമാകും.
രാവിലെ എട്ട് മണിയോടെയാണ് കേരളത്തിൽ ഗ്രഹണം കണ്ട് തുടങ്ങുക. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും. കേരളത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും ഈ അപൂർവ്വ പ്രതിഭാസം കാണാൻ കഴിയും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂർണ്ണ തോതിൽ ആസ്വദിക്കാം, തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം വരെയും മറയും.
വലയഗ്രഹണം കാണാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. സ്കൂളുകളും കോളേജുകളും, ശാസ്ത്രസാങ്കേതിക മ്യൂസിയവും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഗ്രഹണം കാണുവാൻ പ്രത്യേക ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനം, ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജ് മൈതാനം, പുറമേരി നാദാപുരം രാജാസ് ഹയർസെക്കണ്ടറി സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തിൽ ഗ്രഹണം വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളത്.
നമുക്കെല്ലാപേര്‍ക്കും അറിയാം സൂര്യനെ നേരിട്ട് നോക്കാന്‍ സാധിക്കില്ല. സൂര്യന്റെ അതിപ്രഭാവം കാരണം കണ്ണുകള്‍ മങ്ങി പോകുന്നു. അതേ സമയം സൂര്യഗ്രഹണ സമയത്ത് വെളിച്ചം കുറവായതു കൊണ്ട് നമുക്ക് നേരിട്ട് സൂര്യനെ നോക്കാന്‍ സാധിക്കുന്നു. വെളിച്ചം കുറവാണെങ്കിലും ഈ സമയത്തും സൂര്യനില്‍ നിന്നു അള്‍ട്രാവയലെറ്റ് രശ്മികളും മറ്റു റേഡിയേഷന്‍സും ഉത്ഭവിക്കുന്നതുകൊണ്ടു ഈ വെളിച്ചം കണ്ണിന്റെ കൃഷ്ണമണിയിലൂടെ കടന്ന് കണ്ണിന്റെ നാഡിയായ റെറ്റിനയിലോട്ടു പതിക്കുകയും അവിടെ ചെറിയ ഒരു പൊള്ളലുണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ നാഡികള്‍ക്കു പൊള്ളലുണ്ടായിക്കഴിഞ്ഞാല്‍ അതു സ്ഥായിയായ കാഴ്ചക്കുറവിലോട്ടു നയിക്കുന്നു. ഈ നഷ്ട്ടപ്പെടുന്ന കാഴ്ച നമുക്ക് തിരിച്ചു കിട്ടുകയില്ല. അതുകൊണ്ട് തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ ഒരിക്കലും നേരിട്ട് നോക്കുവാന്‍ പാടില്ല.
ഒരു കാരണവശാലും നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുവാൻ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിംഗ് ഗ്ലാസ് വച്ചോ, എക്സ്റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്സ്റേ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ ഷീറ്റിലെ ഇരുണ്ട ഭാഗത്തിന്റെ ( ചിത്രം പതിയാത്ത ഭാഗം ) പല ഷീറ്റുകൾ അടുക്കി വച്ച് വേണം നോക്കാൻ. അധികം നേരം ഈ രീതിയുപയോഗിച്ച് സൂര്യനെ നോക്കരുത്, മൊബൈൽ ക്യാമറയിലൂടെ ഗ്രഹണത്തിന്റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതും അഭിലക്ഷിണീയമല്ല. ഇങ്ങനെ പകർത്താൻ ശ്രമിക്കുമ്പോൾ സൂര്യനെ നേരിട്ട് നോക്കാൻ സാധ്യത കൂടുതലാണെന്നതിനാലാണ് മുന്നറിയിപ്പ്.
പിൻഹോൾ ക്യാമറകളാണ് ഗ്രഹണം കാണുന്നതിനുള്ള എറ്റവും അഭികാമ്യമായ രീതി. മൈലാർ ഷീറ്റുപയോഗിച്ചുള്ള സൗരകണ്ണടകൾ ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. ഉയർന്ന നിലവാരത്തിലുള്ള വെൽഡേഴ്സ് ഗ്ലാസും ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും പാളി നോക്കുവാൻ മാത്രമേ പാടുള്ളൂ തുടർച്ചയായി ഇതിലൂടെ സൂര്യനെ നിരീക്ഷിക്കുന്നത് അപകടകരമാണ്. 12,13, 14 ഷേഡുകളിലുള്ള വെൽഡേഴ്സ് ഗ്ലാസ് മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.
അറിയാതെ സൂര്യഗ്രഹണം നേരിട്ട് നോക്കുകയാണെകില്‍ എത്രയും വേഗം ഒരു നേത്രരോഗ വിദഗ്ധനെകാണിച്ചു കാഴ്ച പരിശോധിപ്പിക്കേണ്ടതാണ്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കണ്ണിന്റെ റെറ്റിനയുടെ സ്കാനിങ് ആയ OCT ടെസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ കണ്ണിന് എന്തെങ്കിലും തകരാറു സംഭവിച്ചിട്ടുണ്ടോ അതിനു എന്തെങ്കിലും ചികില്‍സ വേണോ എന്നുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു. ഈ വിവരം പ്രത്യേകിച്ച് കുട്ടികളോട് കൂടി പറയേണ്ടതാണ് . അറിയാതെ അവര്‍ പുറത്തേക്കിറങ്ങി സൂര്യഗ്രഹണത്തിലോട്ടു നോക്കിക്കഴിഞ്ഞാല്‍ അവര്‍ക്കും മേല്പറഞ്ഞ അപകടം വരാന്‍ സാധ്യതയുണ്ട്.
ഏറ്റവും നല്ലത് ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന സൂര്യഗ്രഹണം കാണുന്നതാണ്. നേരിട്ടു നോക്കണം എന്ന് നിര്ബന്ധമുള്ളവര്‍ സോളാര്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് നോക്കിയിട്ട് കണ്ണുകള്‍ പെട്ടെന്ന് അതില്‍ നിന്നു മാറ്റുക. ഫില്‍റ്റര്‍ ഉപയോഗിച്ചിട്ടാണെങ്കില്‍ കൂടിയും ഏറെ സമയം സൂര്യഗ്രഹണം നോക്കി നില്‍ക്കുവാന്‍ പാടില്ല.