മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍കാരിന് ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ നാളെ ഹാജരാക്കണമെന്ന് സുപ്രീംകോടതി..

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍കാരിന് ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ നാളെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ കത്തും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മതിയായ ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തും തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഹാജരാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു.പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള എം.എല്‍.എമാരുടെ കത്തും കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസം സമയം നല്‍കണമെന്ന ബിജെപി ആവശ്യം കോടതി അംഗീകരിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നാളെ വേണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യവും കോടതി നിരസിച്ചു.





