വിദര്‍ഭ കിരീടം നിലനിര്‍ത്തി

നാഗ്‌പുര്‍: സൗരാഷ്‌ട്രയെ 78 റണ്ണിനു തോല്‍പ്പിച്ച് വിദര്‍ഭ രഞ്‌ജി ട്രോഫി ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി. സ്‌കോര്‍: വിദര്‍ഭ ഒന്നാം ഇന്നിങ്‌സ് 312, രണ്ടാം ഇന്നിങ്‌സ് 200. സൗരാഷ്‌ട്ര ഒന്നാം ഇന്നിങ്‌സ് 307, രണ്ടാം ഇന്നിങ്‌സ് 127. 206 റണ്ണിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്‌ട്രയ്‌ക്ക് 127 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം തവണയാണു വിദര്‍ഭ രഞ്‌ജി ട്രോഫി കിരീടം നേടുന്നത്. നാലാം ദിവസം മൂന്ന് വിക്കറ്റെടുത്ത ആദിത്യ സര്‍വാതെ ഇന്നലെ മൂന്നു പേരെ കൂടി പുറത്താക്കി. 52 റണ്ണെടുത്ത വിശ്വരാജ് ജഡേജ മാത്രമാണു സൗരാഷ്‌ട്ര ടീമില്‍ പിടിച്ചു നിന്നത്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ആദിത്യ സര്‍വാതെയാണു മത്സരത്തിലെ താരം. രണ്ട് ഇന്നിങ്‌സുകളിലായി സര്‍വാതെ 11 വിക്കറ്റുകളെടുത്തു. രഞ്‌ജി ട്രോഫി കിരീടം നിലനിര്‍ത്തുന്ന ആറാമത്തെ ടീമാണു വിദര്‍ഭ. മുംബൈ, മഹാരാഷ്‌ട്ര, കര്‍ണാടക, രാജസ്‌ഥാന്‍, ഡല്‍ഹി എന്നിവരാണു മുന്‍ഗാമികള്‍. മൂന്നാം തവണയാണു സൗരാഷ്‌ട്ര റണ്ണര്‍ അപ്പാകുന്നത്.





