Information
ഇൻസ്റ്റഗ്രാമിലൂടയുള്ളപരിചയം മുതലെടുത്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബീയർ നൽകി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
29 May 20231 മിനിറ്റ് വായന
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി (38) നെയാണ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ്ചെയ്തിരിക്കുന്നത്.
ഇൻസ്റ്റഗ്രാം വഴി ഉണ്ടായ പരിചയം മുതലെടുത്ത് ഷമില്‍ പതിനാറുകാരിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും മറ്റും സന്ദർശിച്ചശേഷം ഒരു ബാറിൽ എത്തിച്ചു ബിയർ വാങ്ങി നിർബന്ധിപ്പിച്ചു കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ചു പീഡനത്തിനുവിധേയയാക്കി എന്നാണു പരാതി.
രണ്ടു ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയഅന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. തുടർന്നാണ് ഷമിൽ അറസ്റ്റിലായത്.





