Information
HomeNews

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്‌ബോൾ; അരലക്ഷം രൂപ പിഴയിട്ട് പൊലീസ്.

27 Jun 20211 മിനിറ്റ് വായന
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്‌ബോൾ; അരലക്ഷം രൂപ പിഴയിട്ട് പൊലീസ്.


മലപ്പുറം കോട്ടക്കലില്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്‌ബോൾ കളിച്ചവരെ പൊലീസ് പിടികൂടി പിഴയീടാക്കി. എടരിക്കോട് ടർഫ്, കോട്ടൂർ സ്‌കൂൾ മൈതാനം എന്നിവിടങ്ങളിലാണ് യുവാക്കൾ കളിക്കാനിറങ്ങിയത്. കളിക്കാരുടെ വാഹനങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്ത പോലീസ് എടരിക്കോട്ടെ ടർഫ് ഉടമക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. 18 ഓളം പേരാണ് ഈ ടർഫിൽ ഒരു സുരക്ഷ സംവിധാനവുമില്ലാതെ കളിച്ചിരുന്നത്. കോട്ടൂർ സ്‌കൂൾ മൈതാനിയിൽ പത്തോളം പേരാണ് കളിച്ചിരുന്നത്. അര ലക്ഷത്തോളം രൂപയാണ് പൊലീസ് പിഴയിനത്തിൽ ഈടാക്കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക