ശബരിമലയില്‍ വിധി വൈകും... ആളില്ലാതെ മുല്ലപ്പള്ളിയുടെ ജനമഹായാത്ര... ഏറ്റുപറച്ചിലുമായി മാര്‍പാപ്പ.. പ്രധാന വാര്‍ത്തകള്‍

ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; വിധി വൈകും; യുവതി പ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും
ന്യൂഡല്‍ഹി: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച കോടതി നടപടികള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉച്ച ഭക്ഷണത്തിനായി കോടതി പിരിയും വരെ തുടര്‍ന്നു. പിന്നീട് ഉച്ച ഭക്ഷണത്തിന് ശേഷം രണ്ട് മണിയോടെ വീണ്ടും വാദം തുടങ്ങി. മൂന്ന് മണി വരെ വാദം തുടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കഒടുവില്‍ കേസ് വിധി പറയാന്‍ മാറ്റി.
[IMG]
പ്രിയങ്കയ്ക്ക് പിന്നാലെ പ്രിയദര്‍ശിനിയും കളത്തിലിറങ്ങുന്നു ; യുപിയിലെ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസുകാരും ത്രില്ലില്‍
ഭോപ്പാല്‍ : പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഇന്ത്യയില്‍ വന്‍ ചര്‍ച്ചയും യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജ്ജവുമായി മാറിയിട്ടുണ്ടെന്ന് സ്പഷ്ടം. സമാനമായ ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസുകാരും. ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 പേരില്‍ ഒരാളായ പ്രിയദര്‍ശിനി രാജെ സിന്ധ്യേയുടെ വരവിനായി കാത്തിരിക്കുകയാണ് എംപി.
[IMG]
കെപിസിസി അദ്ധ്യക്ഷന്റെ ജനമഹായാത്രയ്ക്ക് ആളുമില്ല പേരുമില്ല, ഫണ്ടും പിരിച്ചു നല്‍കുന്നില്ല ; കലിപ്പടിച്ച് പിരിച്ചുവിട്ടത് പത്തു മണ്ഡലം കമ്മറ്റികളെ
കണ്ണൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കെപിസിസി അദ്ധ്യക്ഷന്‍ കാസര്‍ഗോട്ട് നിന്നും തുടങ്ങിയിരിക്കുന്ന ജനമഹായാത്ര ആളും പേരുമില്ലെന്നതിന് പുറമേ ഫണ്ടും ഇല്ലാതെ വലയുന്നു. യാത്രയ്ക്ക് കിട്ടുന്ന തണുത്ത പ്രതികരണത്തെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിരിച്ചുവിട്ടത് കോണ്‍ഗ്രസിന്റെ പത്തു മണ്ഡലം കമ്മറ്റികളെ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കമ്മറ്റികള്‍ക്കാണ് പണി കിട്ടിയത്. പത്തുദിവസത്തിനകം ഫണ്ടിലെ മുഴുവന്‍ തുകയും പിരിച്ചുനല്‍കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
[IMG]
കന്യാസ്ത്രീകളെ ബിഷപ്പുമാരും വൈദികരും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ
യു.എ.ഇ: കത്തോലിക്കാ സഭയില്‍ വൈദികരില്‍ നിന്നും ബിഷപ്പുമാരില്‍ നിന്നും കന്യാസ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം നടക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക അടിമകളായി പോലും അവരെ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ.ച യു.എ.ഇ സന്ദര്‍ശനവേളയിലാണ് പോപ്പ് മാധ്യമപ്രവര്‍ത്തകരോട് പൗരോഹിത്യത്തിന്റെ തെറ്റ് അംഗീകരിച്ചത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഭ ശ്രമിക്കുന്നുണ്ടെങ്കിലും അത് തുടര്‍ന്നുകൊണ്ടിരിക്കുക തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
[IMG]
ഉത്തര കൊറിയയുമായി രണ്ടാം കൂടിക്കാഴ്ച ഈ മാസം; ട്രംപിന്റെ ദൂതന്‍ കൊറിയയിലെത്തി
വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി രണ്ടാമത് ആണവ ഉച്ചകോടി ഈ മാസം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് നിലപാട് അറിയിച്ചത്. തന്റെ സ്വപ്ന പദ്ധതിയായ അതിര്‍ത്തി മതില്‍ നിര്‍മ്മാണം നടത്തുമെന്ന പ്രതിജ്ഞയും ട്രംപ് ആവര്‍ത്തിച്ചു.





