India
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ആക്രമണം; ബിഎസ്എഫ് ജവാന് പരിക്കേറ്റു..
9 Jan 20201 മിനിറ്റ് വായന

ഷില്ലോഗ്: ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്ക്. പരിക്കേറ്റ ബിഎസ്എഫ് ജവാന് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിര്‍ത്തിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അംദോ, റോംഗ്തിലാ മേഖലയിലാണ് ആക്രമണം ഉണ്ടായത്.
ബംഗ്ലാദേശ് സ്വദേശികളാണ് ബിഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത്. 15 ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ജവാന്മാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ ഇവര്‍ തട്ടിയെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ജവാന്മാരില് നിന്നും തട്ടിയെടുത്ത ആയുധങ്ങള്‍ പിന്നീട് അടുത്തുള്ള വനത്തില്‍ നിന്നും കണ്ടെടുത്തതായും അധികൃതര്‍ വ്യക്തമാക്കി.





