India
രാജസ്ഥാന് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: 861 വാര്‍ഡുകള്‍ നേടി കോണ്‍ഗ്രസ്, ബിജെപിക്ക് 661
19 Nov 20191 മിനിറ്റ് വായന

ജയ്പൂര്‍: രാജസ്ഥാനിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. ഇതുവരെ ഫലം പുറത്ത് വന്ന 861 വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 661 സീറ്റുകള്‍ ബി.ജെ.പി നേടി. ഇവയ്ക്ക് പുറമെ സ്വതന്ത്രര്‍ 376 വാര്‍ഡുകളിലും ബി.എസ്.പി 15 വാര്‍ഡിലും സിപിഎം രണ്ട് വാര്‍ഡിലും എന്‍സിപി രണ്ട് വാര്‍ഡിലും വിജയിച്ചു.
മൂന്നു നഗര്‍ നിഗം, 19 നഗര്‍ പരിഷത്ത്, 27 നഗര്‍ പാലിക എന്നിവടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2105 കൗണ്‍സിലര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. 7942 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. 72 ശതമാനം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നവംബര്‍ 26, 27 ദിവസങ്ങളിലായി ചെയര്മാന് ഡെപ്യൂട്ടി ചെയര്മാന് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടക്കും.





